video
play-sharp-fill

സദ്ഭാവനാ ദിനവും ജയന്തി സമ്മേളനവും തിരുനക്കരയിൽ നടത്തി

സദ്ഭാവനാ ദിനവും ജയന്തി സമ്മേളനവും തിരുനക്കരയിൽ നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വാമി സത്യാനനന്ദ സരസ്വതിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദിയുടെ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ സദ്ഭാവനാദിനവും ജയന്തി സമ്മേളനവും നടന്നു.രാവിലെ തിരുനക്കര ഗാന്ധി സ്വകയറിൽ ചിന്മയാമിഷനിലെ സുധീർ ചൈതന്യയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, താലൂക്ക് പ്രസിഡൻറ് ശങ്കർ സ്വാമി, ജനറൽ സെക്രട്ടറി ജയ്‌മോൻ എന്നിവർ പ്രസംഗിച്ചു.വൈകുന്നേരം തിരുനക്കര വി.എച്ച്.പി ഹാളിൽ നടന്ന ജയന്തി സമ്മേളനം മഹിളാ ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു. താാലൂക്ക് പ്രസിഡന്റ് ശങ്കർ സ്വാമിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജന. സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, താലൂക്ക് വൈസ് പ്രസിഡൻറ് സി. കൃഷ്ണകുമാർ, കെ.പി പുരേന്ദ്രൻ, വൈ.സുരേഷ് , ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സ്വാമിയുടെ 84- ജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 21 മുതൽ 24 വരെ താലൂക്കിലെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും സമർപ്പണ നിധിശേഖരണവും കുടുംബ സംഗമവും നടന്നു.