
സ്വന്തം ലേഖകൻ
കോട്ടയം : രാഷ്ട്രീയക്കാരെ ഒഴിവാക്കി ക്ഷേത്ര ഭരണം ഭക്ത ജനങ്ങളുടെ പങ്കാളിത്തതോടെ കാര്യക്ഷമമാക്കാൻ അടിയന്തിര നിയമ നിർമ്മാണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ക്ഷേത്രമോഷണങ്ങൾ വർദ്ധിക്കുന്നതിലും അറ്റകുറ്റപണികൾ നടത്താതെ ക്ഷേത്രങ്ങൾ ജീർണ്ണാവസ്ഥയിലാകുന്നതിലും, ക്ഷേത്ര കലാകാരന്മാർ അവഗണന നേരിടുന്നതിലും സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മതപാഠശാലകൾ നിർത്തലാക്കാനുള്ള ദേവസ്വം ബോർഡ് നീക്കം ഉപേക്ഷിക്കണമെന്നും ഗൂഗിൾ മീറ്റ് വഴി നടന്ന ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വർക്കിംഗ് പ്രസിഡൻറ് പ്രൊഫ.റ്റി.ഹരിലാലിന്റെ അദ്ധ്യക്ഷതയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, വൈസ് പ്രസിഡന്റ് പി.എസ്.പ്രസാദ്, സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, സംസ്ഥാന സെക്രട്ടറി ഇ.ജി.മനോജ്, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ,
ജില്ലാ ഉപാദ്ധ്യക്ഷൻ റ്റി.ആർ.രവീന്ദ്രൻ, ജനറൽ സെക്രട്ടറി കെ .പി ഗോപിദാസ്, സംഘടനാ സെക്രട്ടറി പി.എസ്.സജു എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി വി.മുരളീധരൻ (രക്ഷാധികാരി), കെ.പി.ഗോപിദാസ് (പ്രസിഡന്റ്), പ്രൊഫ.റ്റി.ഹരിലാൽ (വർക്കിംഗ് പ്രസിഡന്റ്), രാജേഷ് നട്ടാശേരി (ജനറൽ സെക്രട്ടറി), പി.എൻ. വിക്രമൻ നായർ (ട്രഷറർ), പി.എസ്.സജു (സംഘടനാ സെക്രട്ടറി) കെ.കെ.തങ്കപ്പൻ,
കെ.എൻ. കൃഷ്ണണൻകുട്ടി പണിക്കർ, റ്റി.ആർ.രവീന്ദ്രൻ, എം.സത്യശീലൻ, അഡ്വ.രാജേഷ് പല്ലാട്ട് ( വൈസ് പ്രസിഡൻറുമാർ), കെ. ഡി.സന്തോഷ്, ആശാ അജികുമാർ, അനിൽ മാനമ്പിള്ളി (സെക്രട്ടറിമാർ), ആർ.രവീന്ദ്രനാഥ്, കെ.എൻ.ചന്ദ്രൻ, (അംഗങ്ങൾ)