ധർമ്മാചാര്യ സഭ ആഗസ്റ്റ് 5 നു ഏറ്റുമാനൂരിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഹിന്ദുമത വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും വൈവിധ്യമാര്‍ന്ന ക്ഷേത്രാചാര സംവിധാനത്തെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ചെറുക്കാനായി രൂപീകരിച്ച ധർമ്മാചാര്യസഭ ആഗസ്റ്റ് 5 നു ചേരും. ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട ധാര്‍മ്മിക മൂല്യങ്ങളെ സംരക്ഷിച്ചുപോരുന്ന സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും വ്യക്തികളുടെയും ഏകീകരണം ലക്ഷ്യമിട്ടാണ് ധർമ്മാചാര്യസഭ രൂപീകരിച്ചിരിക്കുന്നത്. കേരളത്തിലെ സന്ന്യാസിമാരുടെ നേതൃത്വത്തില്‍ വൈദികര്‍, തന്ത്രിമാര്‍, മേല്‍ശാന്തി, ജ്യോതിഷികള്‍, വാസ്തു ശാസ്ത്രജ്ഞര്‍, ആദ്ധ്യാത്മിക പ്രഭാഷകര്‍, ഭാഗവത ആചാര്യന്മാര്‍, തെയ്യം, വെളിച്ചപ്പാട്, ഗുരുസ്വാമിമാർ, ക്ഷേത്രം ഭാരവാഹികൾ തുടങ്ങി ഹൈന്ദവ സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ പങ്കെടുക്കുന്ന ധർമ്മാചാര്യസഭ ഏറ്റൂമാനൂർ മാരിയമ്മൻ കോവിൽ ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 5 ന് രാവിലെ 10.30നു മാർഗ്ഗദർശക മണ്ഡൽ പ്രസിഡന്റ് സ്വാമി ചിദാനന്ദപുരി ഉദ്ഘാനം ചെയ്യുമെന്ന് ധർമ്മാചാര്യ സഭ അദ്ധ്യക്ഷൻ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, ജനറൽ കൺവീനർ രാജേഷ് നട്ടാശേരി അറിയിച്ചു.