ഹിന്ദു ആചാര്യസഭ മെയ് 20നു കോട്ടയത്ത്

ഹിന്ദു ആചാര്യസഭ മെയ് 20നു കോട്ടയത്ത്

സ്വന്തം ലേഖകൻ

കോട്ടയം: ദേശവിരുദ്ധ ശക്തികൾ ഹിന്ദു സമൂഹത്തെ ഭിന്നിപ്പിച്ച് ഹിന്ദു മത വിശ്വാസത്തെയും ആചാര അനുഷ്ഠാനങ്ങളെയും വൈവിധ്യമാർന്ന ക്ഷേത്രാചാര സംവിധാനത്തെയും തകർക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ഈ സാഹചര്യത്തിൽ ഹൈന്ദവ വിശ്വാസങ്ങളുംമായും ആചാരങ്ങളും മായി ബന്ധപ്പെട്ട ധാർമ്മിക മൂല്യങ്ങളെ സംരക്ഷിച്ചു പോരുന്ന സമൂഹങ്ങളും കുടുംബങ്ങളും വ്യക്തികളും ഹിന്ദു സമാജത്തിലുണ്ട്. അവരുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. അതു കൊണ്ട് കേരളത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ വൈദികർ, തന്ത്രി മുഖ്യന്മാർ, മേൽശാന്തി, ജ്യോതിഷികൾ, വാസ്തു ശാസ്ത്രജ്ഞർ, ആദ്ധ്യാത്മിക പ്രഭാഷകർ, ഭാഗവത ആചാര്യന്മാർ, തെയ്യം, വെളിച്ചപ്പാട്, ഗുരുസ്വാമി, തുടങ്ങി സനാതന ധർമ്മ സംരക്ഷകരായ ആചാര്യന്മാർ ഉൾപ്പെടുന്ന പൊതു വേദി ആയി ആചാര്യ സഭ രൂപീകരിക്കുന്നത്. ഹൈന്ദവ സമൂഹത്തിന്റെ ഐക്യത്തിനും നിലനിൽപ്പിനും അത്യന്താപേക്ഷിതമായ സാഹചര്യത്തിലാണ് ഈ ദൗത്യം ഏറ്റെടുക്കാൻ മാർഗ്ഗദർശക മണ്ഡലം തീരുമാനിച്ചത്. മെയ് 20നു തിരുനക്കര സ്വാമിയാർ മoത്തിൽ വച്ച് രാവിലെ 10 നു മാർഗ്ഗദർശകമണ്ഡലം പ്രസിഡന്റ് സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം നിർവ്വഹിക്കും. ആചാര്യ സഭയുടെ  വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണം തിരുനക്കര വി.എച്ച്.പി ഹാളിൽ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡൻറ് പി.എൻ.എസ് നമ്പൂതിരി അദ്ധ്യക്ഷതയിൽ ബ്രഹ്മചാരി സുധീർ ചൈതന്യ,വി.എച്ച്.പി സംസ്ഥാന ധർമ്മാചാര്യ സമ്പർക്ക പ്രമുഖ് കെ. ആർ.ശശിധരൻ , വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ.ആർ ഉണ്ണികൃഷ്ണൻ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ബാലഗോകുലം മേഖലാ സെക്രട്ടറി പി.സി.ഗിരീഷ് കുമാർ, കെ.ജി.ലക്ഷ്മണൻ, സോമൻ, അഡ്വ.ജഗന്മയലാൽ, കെ.ആർ.ശ്യാമള എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി പി.എൻ.എസ്.നമ്പൂതിരി(പ്രസി.) രാജേഷ് നട്ടാശേരി(ജന. കൺവീനർ) പി.സി.ഗിരീഷ് കുമാർ(ട്രഷറർ) എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു.