ചൈനക്കാര്‍ക്ക് വ്യാജൻ മാത്രമേ ഉണ്ടാക്കാനറിയാവൂ; സ്വന്തം നാട്ടുകാരെയും പറ്റിച്ചു : ലോക നാണക്കേടിന്റെ വീഡിയോ കണ്ട് അന്തം വിട്ട് ചൈനക്കാർ

Spread the love

ബയ്ജിംഗ്: ചൈനയിലെ മൃഗശാലയില്‍ പാണ്ടകള്‍ എന്ന വ്യാജേന പ്രദർശിപ്പിച്ചിരുന്നത് ചായം പൂശിയ നായ്ക്കളെ. പാണ്ടകള്‍ കുരയക്കുകയും വാലാട്ടുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നാട്ടുകാരറിഞ്ഞത്.

video
play-sharp-fill

ചൈനയിലെ ഷാൻവേ മൃഗശാലാ അധികൃതരാണ് വരുമാനമുണ്ടാക്കാൻ വ്യാജ പാണ്ടകളെ രംഗത്തിറക്കിയത്. ഒറിജിനലിനെ തോല്‍പ്പിക്കുന്ന തരത്തില്‍ നായ്ക്കളെ ചായം പൂശിയാണ് കൂട്ടിലടച്ചിരുന്നത്. ഇവ ഒറിജിനല്‍ പാണ്ടകളാണെന്ന് വിശ്വസിച്ച്‌ ദിവസവും നിരവധി കാഴ്ചക്കാരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരുന്നത്.

കൂട്ടിനുള്ളിലെ പാറയില്‍ ക്ഷീണം കാരണം കിടക്കുന്ന പാണ്ട കിതയ്ക്കുന്നതും മറ്റൊന്ന് കുരയ്ക്കുകയും ചെയ്തതോടെയാണ് സന്ദർശകരില്‍ ആരോ ഇത് പകർത്തിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തതോടെ നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയ്തത് കള്ളത്തരമാണെന്ന് മാലോകർക്ക് എല്ലാം മനസിലായെങ്കിലും അത് സമ്മതിച്ചുതരാൻ തുടക്കത്തില്‍ മൃഗശാലാ അധികൃതർ തയ്യാറായില്ല. പാണ്ടകള്‍ നായ്ക്കളുടെ വർഗത്തില്‍

പെട്ടതാണെന്നും അതിനാല്‍ ചിലപ്പോള്‍ അവ നായ്ക്കള്‍ക്ക് സമാനമായ പ്രവൃത്തികള്‍ കാണിച്ചേക്കും എന്നുപറഞ്ഞ് ന്യായീകരിക്കാനായിരുന്നു തുടക്കത്തിലെ ശ്രമം.

പക്ഷേ, അധികം പിടിച്ചുനില്‍ക്കാനായില്ല. തുടർന്ന് തെറ്റുസമ്മതിച്ചു. ചൗചൗ ഇനത്തിലുള്ള രണ്ട് നായ്ക്കളെയാണ് മൃഗശാലക്കാർ പാണ്ടകളാക്കിയത്. പാണ്ടകളോട് രൂപസാദ്യശ്യമുളളവയാണ് ഈ ഇനങ്ങള്‍.

സംഭവം വിവാദമായതോടെ പാണ്ടകളെ കാണിക്കാൻ വേണ്ടി തങ്ങളില്‍ നിന്ന് വാങ്ങിയ പണം തിരികെത്തരണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ മൃഗശാലാ അധികൃതരെ സമീപിച്ചിട്ടുണ്ട്. മൃഗശാലയുടെ നടത്തിപ്പുകാർക്കെതിരെ കേസ് നല്‍കാനുള്ള ശ്രമത്തിലാണ് മറ്റുചിലർ.