
ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതർ.
മലയാളികള്‍ അടങ്ങിയ സംഘം സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും കിനൗർ ജില്ല ഭരണകൂടം വ്യക്തമാക്കി. റോഡ് മാർഗമുള്ള ഗതാഗതം തടസപ്പെട്ടതാണ് വിനോദസഞ്ചാരികള്‍ കല്‍പ്പയില്‍ കുടുങ്ങാൻ കാരണമെന്നാണ് ജില്ല ഭരണകൂടം അറിയിച്ചത്.
റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇവരെ ഷിംലയില്‍ എത്തിക്കാനുള്ള നടപടികള്‍ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ ഉച്ചയോടെ റോഡ് ഗതാഗതം പുനസ്ഥാപിക്കാൻ ആകുമെന്ന് ബി ആർ ഓ അറിയിച്ചതായി കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫീസ് വ്യക്തമാക്കി.