ഹിമാചലില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടം; മരണം 14 ആയി

Spread the love

ദില്ലി: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 14 ആയത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.

video
play-sharp-fill

ബസിന്റെ ഡ്രൈവള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഷിംലയില്‍ നിന്ന് കുപ്വിയിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഹരിപ്പുർധറില്‍ വച്ചാണ് അപകടം ഉണ്ടായത്. ബസ് നൂറുമുതല്‍ 200 വരെ താഴ്ചയിലേയ്ക്കാണ് വീണതെന്നാണ് വിവരം. ബസില്‍ 40 പേരാണ് ഉണ്ടായിരുന്നതെന്നാണ് അനൗദ്യോഗിക വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.