ഹിജാബ് വിവാദം : സര്‍ക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ട; സ്കൂൾ മാനേജ്മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: പളളുരുത്തി സെന്റ് റീത്താസ് സ്കൂളില്‍ ശിരോവസ്ത്രം ധരിച്ച കുട്ടിയെ ക്ലാസില്‍ കയറ്റിയില്ലെന്ന സംഭവത്തില്‍ സ്ഥാപനത്തിന്റെ മാനേജ്‌മെന്റിനെതിരെ ശക്തമായ നിലപാടെടുത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

video
play-sharp-fill

വിവാദത്തിന്റെ പേരില്‍ സർക്കാരിനെ പഴിചാരാനും രാഷ്ട്രീയ മുതലെടുപ്പിനായി ഈ വിഷയത്തെ ഉപയോഗിക്കാനുമുള്ള ശ്രമങ്ങള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ബോധപൂർവം ഉണ്ടായതായി മന്ത്രി ആരോപിച്ചു. സർക്കാരിനെ വെല്ലുവിളിക്കുന്ന സമീപനങ്ങളില്‍ നിന്ന് മാനേജ്‌മെന്റ് പിന്മാറണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

വിഷയം വഷളാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ അഭിഭാഷകയുടെ ഭാഗത്തുനിന്നും ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടുകയും പ്രശ്‌നം കൂടുതല്‍ വഷളാക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്നും നടപടികളില്‍ നിന്നും ബന്ധപ്പെട്ടവർ വിട്ടുനില്‍ക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group