സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാനില്ലെന്ന് കുട്ടി; ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി

Spread the love

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി ഹൈക്കോടതി തീർപ്പാക്കി. സ്‌കൂളില്‍ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും തുടർ നടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും അറിയിച്ചതോടെയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.

video
play-sharp-fill

ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നതു കൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്നും കുട്ടിയുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്‌കൂളിന്റെ അഭിഭാഷക വാദിച്ചു. എന്നാല്‍ വിഷയം രമ്യമായി പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചു. എല്ലാ കക്ഷികളും തുടർ നടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹർജി തീർപ്പാക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്ത സ്‌കൂള്‍ നടപടിയില്‍ വീഴ്ച കണ്ടെത്തി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നല്‍കിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌കൂള്‍ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ ഹർജിയില്‍ കുട്ടിയുടെ അച്ഛനും കക്ഷി ചേരുകയായിരുന്നു.