ഹിജാബ് വിവാദം; കുട്ടിയെ ഉടൻ സ്‌കൂള്‍ മാറ്റില്ല; അന്തിമ തീരുമാനം ഹൈക്കോടതി വിധി വന്നതിന് ശേഷമെന്ന് കുടുംബം

Spread the love

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിധി കാത്ത് വിദ്യാർത്ഥിനിയുടെ കുടുംബം.

video
play-sharp-fill

കുട്ടിയെ ഉടൻ സ്‌കൂള്‍ മാറ്റില്ല. ഹൈക്കോടതി വിധി അറിഞ്ഞതിനുശേഷമായിരിക്കും വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുക.

സ്‌കൂള്‍ നല്‍കിയ ഹർജിയില്‍ വിദ്യാർത്ഥിനിയുടെ കുടുംബത്തെ കക്ഷി ചേർത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഹർജി പരിഗണിക്കുക. അതുവരെ കുട്ടിയെ സ്‌കൂളില്‍ അയക്കില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ ഉടൻ സ്‌കൂള്‍ മാറ്റുമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.
സ്‌കൂളില്‍ തുടരാൻ മകള്‍ക്ക് താത്പര്യമില്ലെന്നായിരുന്നു പിതാവ് അനസ് നേരത്തെ പറഞ്ഞിരുന്നത്. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാല്‍ വിദ്യാർത്ഥിനിക്ക് സ്‌കൂളില്‍ തുടരാമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.