മുടിവെട്ടിയതിനു വഴക്കു പറഞ്ഞു: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ എട്ടാം ക്ലാസുകാരനായ മകനെ മരിച്ച നിലയിൽ കണ്ടെത്തി

മുടിവെട്ടിയതിനു വഴക്കു പറഞ്ഞു: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ എട്ടാം ക്ലാസുകാരനായ മകനെ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

വെള്ളൂർ: മുടിവെട്ടിയതിനു വഴക്കുപറഞ്ഞതിനെ തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ എട്ടാം ക്ലാസുകാരനായ മകനെ ക്വാർട്ടേഴ്‌സിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറുടെ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിറാമി (12) നെയൊണ് വീടിനുള്ളിൽ ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിനുള്ളിൽ വെള്ളിയാഴ്ച രാവിലെ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സ്‌കൂൾ അവധിയായതിനെ തുടർന്ന് കുട്ടി പ്രത്യേക മോഡലിൽ മുടി വെട്ടിയിരുന്നു. മാതാപിതാക്കൾ ഇതിനെ എതിർക്കുകയും, അഭിറാമിനെ വഴക്ക് പറയുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ മനോവിഷമത്തിലായിരുന്നു കുട്ടിയെന്നാണ് പൊലീസ് നൽകുന്ന സൂചന. വെള്ളിയാഴ്ച രാവിലെ ക്വാർട്ടേഴ്‌സിലെ മുറിയിലെത്തി നോക്കുമ്പോൾ കുട്ടി തൂങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ തന്നെ വെള്ളൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.