വേഗം വിട്ടോ ലോകാവസാനം കാണാം: 14 കി.മീ. നീളമുള്ള ഈഹൈവേയ്ക്ക് അപ്പുറം ലോകം അവസാനിക്കുന്നു: റോഡിലൂടെ സഞ്ചരിച്ച് ഭംഗി ആസ്വദിക്കാം:പക്ഷേ ഒറ്റയ്ക്ക് പോകാൻ അനുമതിയില്ല കാരണമിത്..
ഡൽഹി: യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. മനസിന് കുളിർമയേകാനും പ്രകൃതിഭംഗി ആസ്വദിക്കാനും ദൂരങ്ങള്‍ താണ്ടുന്നവരാണ് ഭൂരിഭാഗം പേരും.
ലോകം ചുറ്റുന്നതിനിടെ ഈ ലോകത്തിന്റെ അവസാനം എവിടെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇല്ലെന്നായിരിക്കാം ഉത്തരമെങ്കിലും ലോകം അവസാനിക്കുമെന്ന് വിശ്വസിക്കുന്ന ഒരു സ്ഥലമുണ്ട്. ലോകത്തിലെ അവസാന റോഡായി കണക്കാക്കപ്പെടുന്ന റോഡാണിത്. ഈ പാതയ്ക്ക് ശേഷം ലോകം അവസാനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇ-69 ഹൈവേ എന്നാണ് ഈ റോഡിന്റെ പേര്.
യൂറോപ്യൻ രാജ്യമായ നോർവേയിലാണ് ഇ-69 ഹൈവേ സ്ഥിതി ചെയ്യുന്നത്. 14 കിലോമീറ്റർ നീളമുള്ള ഈ റോഡിന് ശേഷം ഹിമാനിയും കടലും മാത്രമേ കാണാൻ സാധിക്കൂവെന്നാണ് പറയപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭൂമിയുടെ അച്ചുതണ്ട് കറങ്ങുന്ന ഉത്തരധ്രുവത്തിന് അടുത്താണ് ഈ സ്ഥലമുള്ളത്. ഈ ഹൈവേയ്ക്കപ്പുറം മറ്റൊരു വഴിയില്ല. ഈ റോഡിലൂടെ ഒറ്റയ്ക്ക് വാഹനമോടിക്കുന്നതിനും നടക്കുന്നതിനും വിലക്കുണ്ട്. ഇതിനും പിന്നില്‍ കാരണങ്ങളുണ്ട്..
ഈ പ്രദേശത്ത് എപ്പോഴും തണുപ്പാണ്. കനത്ത മഞ്ഞ് പുതച്ച വഴികള്‍ ആരെയും ഒന്ന് ആകർഷിക്കുമെന്നത് വാസ്തവമാണ്. ഇവിടെ ശൈത്യകാലത്ത് സൂര്യൻ ഉദിക്കാറില്ല, വേനല്‍ക്കാലത്ത് അസ്തമിക്കാറുമില്ല. ചിലപ്പോള്‍ ആറ് മാസത്തോളം വരെ ഇവിടെ സൂര്യപ്രകാശമേല്ക്കാറില്ല.
ശൈത്യകാലത്ത് ഇവിടെ താപനില മൈനസ് 43 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൈനസ് 26 ഡിഗ്രി സെല്‍ഷ്യസ് വരെ നിലനില്ക്കും, വേനല്‍ക്കാലത്ത് താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസായിരിക്കും. താപനിലയും കാലാവസ്ഥയും കാരണമാണ് ഈ റോഡിലൂടെ ഒറ്റയ്ക്ക് പോകാൻ അനുവദിക്കാത്തത്.
ഇവിടെ അതിശക്തിയേറിയ കാറ്റും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇവിടെത്തെ കാലാവസ്ഥ പ്രവചനാതീതമാണ്. എന്നാല്‍ ഇവിടേക്ക് കൂട്ടമായി പോകാൻ അനുമതിയുണ്ടെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഈ അതികഠിനമായ തണുപ്പിനെ വകവയ്ക്കതെ ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. 1930 മുതലാണ് ഇവിടം വികസിക്കാൻ തുടങ്ങിയത്. ഇപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ഉത്തരധ്രുവം സന്ദർശിക്കാൻ ഇവിടെയെത്തുന്നു.
അസാധാരണമായ കാലാവസ്ഥ കാരണം, ലോകത്തിലെ അവസാനത്തെ റോഡായ E 69 ഹൈവേയില്‍ ഒറ്റയ്ക്ക് നടക്കാനോ വാഹനമോടിക്കാനോ യാത്രക്കാർക്ക് അനുവാദമില്ലെന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്.