
തൃശൂർ: ഹൈവേയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ആക്രമിച്ച് കവർച്ചയ്ക്ക് തയ്യാറെടുത്ത അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. ആയുധങ്ങളുമായാണ് ഇവർ പിടിയിലായത്.
തൃശൂർ പെരിങ്ങോട്ടുകര ചിറയത്ത് വീട്ടില്‍ ധനേഷ് (38), ചങ്ങനാശ്ശേരി ഫാത്തിമപുരം വെട്ടുകുഴിയില്‍ വീട്ടില്‍ സിജോ (31), പള്ളിവീട് വീട്ടില്‍ അഫാൻ (24), തൃശൂർ നാട്ടിക എ.കെ.ജി നഗർ സുജീഷ് (28), പട്ടാട്ട് വീട്ടില്‍ മിഥുൻ (22) എന്നിവരാണ് പിടിയിലായത്.
ദേശീയപാത കുട്ടനെല്ലൂരില്‍ ഡിസംബർ 30നായിരുന്നു സംഭവം. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ജിൻസ് മാത്യുവും സംഘവും നമ്പർ പ്ലേറ്റില്ലാത്ത വാഹനം കണ്ട് പരിശോധിക്കാനെത്തിയപ്പോള്‍ പ്രതികള്‍ വാഹനത്തില്‍ കയറി രക്ഷപെട്ടു. പൊലീസ് പിന്തുടർന്നതോടെ പാലിയേക്കര ടോള്‍ പ്‌ളാസയിലെ ബാരിയർ ഇടിച്ചുതെറിപ്പിച്ച് രക്ഷപെട്ട സംഘത്തെ ആമ്പല്ലൂർ ജംഗ്ഷനില്‍ വെച്ചാണ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനത്തില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തു. പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പ്രതികള്‍ നിരന്തരം ഫോണ്‍ മുഖേന ബന്ധപ്പെട്ടിരുന്നതായും വിവിധ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.



