
സ്വന്തം ലേഖകൻ
കോട്ടയം: മുണ്ടക്കയത്ത് നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വന്ന ഹൈവേ പൊലീസ് പെട്രോളിംഗ് വാഹനത്തിൻ്റെ മുകളിലേക്ക് റോഡ് സൈഡിൽ നിന്ന വാകമരം ഒടിഞ്ഞു വീണു. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.
വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കുകളില്ല. വാഹനത്തിന് കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. കെ കെ റോഡ് വഴി കടന്നു പോയ ബൈക്ക് യാത്രക്കാരനും കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.


തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വൈകീട്ട് 5:45 ഓടെ പൊടിമറ്റം സെൻ്റ് മേരീസ് പള്ളിയുടെ മുന്നിലെ മരമാണ് ഒടിഞ്ഞു വീണത്. മരത്തിൻ്റെ ചുവട് ദ്രവിച്ച നിലയിലായിരുന്നു.
കാത്തിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി.
എസ് ഐ പ്രസാദ്, ഡ്രൈവർ സോനു, സി പി ഒ ജോബിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹത്തിൻ്റെ ചില്ലുകളെല്ലാം തകർന്നു. മുകൾ ഭാഗവും തകർന്ന നിലയിലാണ്.