video
play-sharp-fill

Saturday, May 17, 2025
Homeflashഅതിവേഗ റെയിൽപാതയുടെ അലൈയ്ൻമെൻ്റ് മാറ്റാൻ സർക്കാർ തയ്യാറാകണം: മധ്യകേരള പൈതൃക സംരക്ഷണ സമിതി

അതിവേഗ റെയിൽപാതയുടെ അലൈയ്ൻമെൻ്റ് മാറ്റാൻ സർക്കാർ തയ്യാറാകണം: മധ്യകേരള പൈതൃക സംരക്ഷണ സമിതി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:പതിനായിരക്കണക്കിന് വീടുകളും നൂറോളം ആരാധനാലയങ്ങളും നഷ്ടമാക്കുന്ന നിർദ്ദിഷ്ട സിൽവർ ലൈൻ റെയിൽ പാതയുടെ പ്ലാൻ പുനപരിശോധിക്കണമെന്ന് മധ്യകേരള പൈതൃക സംരക്ഷണ സമിതി കൺവീനർ രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു .

ഏക്കർ കണക്കിന് വയലുകളും തണ്ണീർതടങ്ങളും നികത്തി സംസ്ഥാന സർക്കാർ നിർമിക്കുന്ന അതിവേഗ റെയിൽപാതയുടെ അലൈയ്മെൻ്റ് മാറ്റാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിവേഗ റെയിൽപാത നിലവിലുള്ള റെയിൽ പാതക്കു സമാന്തരമായി നിർമ്മിക്കണമെന്നും ജനവാസകേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന രീതിയിൽ ഇപ്പോൾ നിശ്ചയച്ചിരിക്കുന്ന അലൈൻമെൻറ് സർക്കാർ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു .

ഈ വർഷത്തെ വെള്ളപ്പൊക്കം ഈ പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളിൽ വളരെ രൂക്ഷമായിരുന്നു .റെയിൽ നിർമാണം കൂടി ആയാൽ പ്രളയ ദുരിതം നിയന്ത്രണാതീതമാകും.

കോട്ടയം ജില്ലയിൽ മുളക്കുളം,ഞീഴൂർ, ഏറ്റുമാനൂർ, പനച്ചിക്കാട്, തെങ്ങണ, മാടപ്പള്ളി, പത്തനംതിട്ട ജില്ലയിലെ കുന്നന്താനം, തിരുവല്ല, കല്ലൂപ്പാറ, ഇരവിപേരൂർ, ആറന്മുള, തുടങ്ങി നിർദ്ദിഷ്ട പാത കടന്നു പോകുന്ന ഭാഗങ്ങൾ ഒറ്റമഴയിൽ വെള്ളപ്പൊക്ക ബാധിതമാകുന്ന മേഖലകളാണ് .

വൻതോതിൽ പാരിസ്ഥിതിക പ്രശ്നങ്ങളും കൂടിയൊഴിപ്പിക്കലും സൃഷ്ടിക്കുന്ന നിർദ്ദിഷ്ട അതിവേഗ റെയിൽപാതയുടെ അലൈൻമെൻ്റ് പുനപരിശോധിക്കണമെന്നും, സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലുമായി യോജിച്ച് പ്രക്ഷോഭ പരിപാടികൾക്കു നേതൃത്വം നൽകും. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര പരിസ്ഥിതി, റെയിൽവേ മന്ത്രിമാർക്ക് നിവേദനം നൽകുമെന്നും അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments