വിദ്യാഭ്യാസ വകുപ്പില്‍ ഹെെസ്കൂള്‍ അധ്യാപകരെ നിയമിക്കുന്നു; ജില്ലകളില്‍ വന്നിട്ടുള്ള ഒഴിവുകള്‍ ഇങ്ങനെ; അപേക്ഷ ഒക്ടോബര്‍ മൂന്ന് വരെ

Spread the love

കൊച്ചി: വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ വിഷയങ്ങളിലായി അധ്യാപകരെ നിയമിക്കുന്നു. വിവിധ സംവരണ വിഭാഗക്കാർക്കായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണ് വിളച്ചിട്ടുള്ളത്.

video
play-sharp-fill

കേരള പിഎസ് സി മുഖേനയുള്ള സ്ഥിര നിയമനമാണിത്. താല്‍പര്യമുള്ളവർക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം.

അവസാന തീയതി: ഒക്ടോബർ 03

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

കേരള പിഎസ് സിക്ക് സംസ്ഥാനത്തെ വിവിധ ഹൈസ്‌കൂളുകളിലേക്ക് നടത്തുന്ന ടീച്ചർ റിക്രൂട്ട്‌മെന്റ്. എല്‍സി, എസ് യുസിഎൻ, എസ്.സി, ഒബിസി, ഹിന്ദു നാടാർ, എസ്.ടി വിഭാഗക്കാർക്ക് ഒഴിവുണ്ട്. ഗണിതം, അറബിക്, മലയാളം വിഷയങ്ങളിലാണ് ഒഴിവുള്ളത്.

കാറ്റഗറി നമ്ബർ: 326/2025 മുതല്‍ 335/2025 വരെ.

High School Teacher (Mathematics) Malayalam Medium (I NCA-ST/LC/AI/SIUCN) – Education (Cat.No.326-328/2025)

High School Teacher (Arabic) (VIII NCA-SC) – Education (Cat.No.329/2025)

High School Teacher (Arabic) (I NCA-OBC) – Education (Cat.No.330/2025)

High School Teacher (Malayalam) (I NCA-Hindu Nadar) – Education (Cat.No.331/2025)

High School Teacher (Arabic) (IV NCA-SC/ST) – Education (Cat.No.332&333/2025)

High School Teacher (Arabic) (VII NCA-SC/ST) – Education (Cat.No.334&335/2025)

പ്രായപരിധി

18 വയസ് മുതല്‍ 43 വയസ് വരെയാണ് പ്രായപരിധി.

യോഗ്യത

കേരള പിഎസ് സി അംഗീകരിച്ചിട്ടുള്ള യോഗ്യത വേണം. വിശദ വിവരങ്ങള്‍ ചുവടെ വിജ്ഞാപനത്തില്‍ നല്‍കുന്നു. ഓരോ തസ്തികയിലും ഒഴിവുള്ള വിഭാഗക്കാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. മറ്റ് അപേക്ഷകള്‍ തള്ളിക്കളയുന്നതാണെന്ന് പിഎസ്‌സി അറിയിച്ചിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/