video
play-sharp-fill

ഹൈറേഞ്ച് ഒരു സുഗന്ധം പരത്തുന്ന പൂന്തോട്ടമാക്കി കര്‍ഷകൻ

ഹൈറേഞ്ച് ഒരു സുഗന്ധം പരത്തുന്ന പൂന്തോട്ടമാക്കി കര്‍ഷകൻ

Spread the love

 

ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങള്‍ മാത്രമല്ല വർണ വസന്തം വിടർത്തുന്ന പൂന്തോട്ടവും വിരിയും ഹൈറേഞ്ചിൻ്റെ മണ്ണിലെന്ന് തെളിയിക്കുകയാണ് ഒരു കർഷകൻ

അണക്കര സ്വദേശി ആക്കിലേട്ട് ജോർജ് ജോസഫ് എന്ന കർഷകനാണ് ഹൈറേഞ്ചിൻ്റെ കാലാവസ്ഥയിലൊരു പൂന്തോട്ടം തീർത്ത് വിസ്മയം സൃഷ്ടിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുവളർത്തിയ 1500 ചുവട് ജമന്തി ചെടികളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ നിറക്കൂട്ടുകള്‍ സമ്മാനിച്ച്‌ പൂത്തുലഞ്ഞ് നില്‍ക്കുന്നത്.

പുഷ്പകൃഷി വ്യാപിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങള്‍ കൂടി സ്വീകരിച്ചാണ് പുഷ്പകൃഷി വിജയകരമായി ആരംഭിച്ചത്. വിരിഞ്ഞ പൂക്കളുടെ ആദ്യഘട്ടം വിളവെടുപ്പ് ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വി ജെ രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി മാത്യു, കൃഷി ഓഫീസർ പ്രിൻസി ജോണ്‍ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തരിശായി കിടക്കുന്ന കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി പുഷ്പകൃഷി നടത്തുന്നതിന് കർഷകർക്ക് പ്രോത്സാഹനം നല്‍കുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. നല്ല വിലയും വിപണി സാധ്യതയും ഏറെയുള്ളതിനാല്‍ കർഷകർക്ക് വലിയ പ്രോത്സാഹനം നല്‍കുമെന്നും കൃഷിവകുപ്പ് അധികൃതർ വിവരിച്ചു.

കാലാവസ്ഥ അനുകൂലം, വിപണി സാധ്യതയുമേറെ

ആവശ്യക്കാർ ഏറെയുള്ളതിനാല്‍ പ്രാദേശികമായി തന്നെ പൂക്കള്‍ വിറ്റഴിക്കാനാണ് നീക്കം. കേരളത്തില്‍ ആവശ്യമായ പൂക്കള്‍ തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുക മാത്രമല്ല, അവിടത്തെ ഹെക്ടർ കണക്കിന് സ്ഥലത്തെ പൂപ്പാടങ്ങള്‍ കണ്ട് ആസ്വദിക്കാനും ഇവിടെ നിന്നും ആളുകള്‍ പോകാറുണ്ട്. എന്നാല്‍ നമ്മുടെ കാലാവസ്ഥയിലും പൂക്കള്‍ നന്നായി വിളയും എന്നതിന്റെ തെളിവാണ് അണക്കര ആക്കിലേട്ട് ജോർജ് ജോസഫിന്റെ ജമന്തി തോട്ടം. പരീക്ഷണാടിസ്ഥാനത്തില്‍ 1500 തൈകളാണ് ഇദ്ദേഹം തന്റെ കൃഷിയിടത്തില്‍ നട്ടുപിടിപ്പിച്ചത്. പ്രാദേശികമായി വ്യാപാരികള്‍ പൂക്കള്‍ വാങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. അധികമായി പൂക്കള്‍ ഉണ്ടെങ്കില്‍ തമിഴ്നാട്ടില്‍ എത്തിച്ചാലും വിപണനം നടത്താൻ കഴിയും.