കോട്ടയം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ പൗർണ്ണമി പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്‌ഘാടനം നിർവഹിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ പൗർണ്ണമി പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്‌ഘാടനം നിർവഹിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് തുടങ്ങിവച്ച പൗർണ്ണമി പദ്ധതിയുടെ രണ്ടാം ഘട്ടം കുഴിമറ്റത്ത് മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രപ്പോലീത്താ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് ഉദ്‌ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

മൂന്നു ഘട്ടത്തിൽ ആയി പ്ലാൻ ചെയ്ത പൗർണ്ണമി പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പുതുപ്പള്ളി, പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളിലായി 8 മിനി ഹൈ മസ്റ്റ് ലൈറ്റുകളും 13 സോളാർ എൽ ഇ ഡി ലൈറ്റുകളും 2021 – 2022 വർഷം സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ 16 പ്രധാന സ്ഥലങ്ങളിൽ മിനി മസ്റ്റ് ലൈറ്റുകളും, ഡിവിഷൻ പരിധിയിൽ എസ് സി ഫീസിബിലിറ്റി ലഭിക്കുന്ന എല്ലാ കോളനികളിലും വലിയ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും മാർച്ച് 31 ന് മുൻപ് പൂർത്തീകരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഘട്ട പൗർണമി പദ്ധതിയുടെ നടത്തിപ്പ് ചുമതല പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് നിർവഹിക്കുന്നത്. വരുന്ന വർഷങ്ങളിൽ മൂന്നാം ഘട്ടം കൂടി നടപ്പിൽ വരുത്തുമ്പോൾ ഡിവിഷൻ പരിധിയിൽ ഉള്ള എല്ലാ പ്രധാന സ്ഥലങ്ങളിലും എസ് സി കോളനികളിലും വെളിച്ചം എത്തുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് അറിയിച്ചു.

കുഴിമറ്റം പള്ളി വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, പാത്താമുട്ടം സെന്റ് മേരിസ് പള്ളി വികാരി ഫാ. ഫിലിപ്പോസ് ഫിലിപ്പോസ് പാച്ചിറ, ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എബിസൺ കെ എബ്രഹാം, ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനിമോൾ സനൽകുമാർ, പഞ്ചായത്ത് ആസൂത്രണ സമതി അധ്യക്ഷൻ ബാബുക്കുട്ടി ഈപ്പൻ, കുഴിമറ്റം പള്ളി ട്രസ്റ്റി പി ഐ മാത്യു, കുഴിമറ്റം പള്ളി സെക്രട്ടറി സി ആർ ഗീവർഗീസ്, കുഴിമറ്റം വൈ എം സി എ പ്രസിഡണ്ട് രഞ്ജു കെ മാത്യു, വൈ എം സി എ സെക്രട്ടറി അരുൺ മർക്കോസ്, കുഴിമറ്റം ബഥനി പൗരസമിതി സെക്രട്ടറി മോട്ടി കാവനാടി എന്നിവർ പ്രസംഗിച്ചു.