ദക്ഷിണാഫ്രിക്കയില്‍ സ്കൂള്‍ കുട്ടികളുമായി പോയ മിനിബസ് മിന്നല്‍ പ്രളയത്തില്‍ ഒഴുകി പോയി; വൻ ദുരന്തം

Spread the love

ദക്ഷിണാഫ്രിക്കയില്‍ സ്കൂള്‍ കുട്ടികളുമായി പോയ മിനിബസ് മിന്നല്‍ പ്രളയത്തില്‍ ഒഴുകി പോയി. അപകടത്തിൽ മൂന്ന് കുട്ടികളെയാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷിക്കാനായത്. എത്ര കുട്ടികളാണ് മിനിബസില്‍ ഉണ്ടായിരുന്നതെന്ന് ഇനിയും വ്യക്തമല്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ഹൈസ്കൂള്‍ വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. മരത്തില്‍ തൂങ്ങിപ്പിടിച്ച മൂന്ന് വിദ്യാർത്ഥികളെയാണ് നിലവില്‍ രക്ഷിക്കാനായത്.

video
play-sharp-fill

ഈസ്റ്റേണ്‍ കേപ്പിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. പകടത്തില്‍പ്പെട്ടവ‍ർക്കായി ഇന്ന് തെരച്ചില്‍ പുനരാരംഭിക്കും. മറ്റൊരു സംഭവത്തില്‍ ഒ.ആർ. ടാംബോയില്‍ പ്രളയത്തില്‍ കാണാതായ 7 പേരുടെ മൃതദേഹം കണ്ടെത്തി. മഞ്ഞ് വീഴ്ചയും മഴയും കാറ്റും വലിയ രീതിയിലുള്ള നഷ്ടമാണ ദക്ഷിണാഫ്രിക്കയില്‍ സൃഷ്ടിച്ചിട്ടുള്ളത്. അഞ്ച് ലക്ഷത്തിലേറെ വീടുകളിലാണ് വൈദ്യുതി ബന്ധം നിലച്ചിട്ടുള്ളത്.

മഞ്ഞ് വീഴ്ച ശക്തമായികൊണ്ടിരിക്കുകയാണ് പ്രതികൂല കാലാവസ്ഥ മൂലം മേഖലയിലെ പ്രധാന റോഡുകള്‍ വരെ അടച്ചിട്ട നിലയിലാണ് ഉള്ളത്. ഈസ്റ്റേണ്‍ കോപില്‍ മാത്രം മൂന്ന് ലക്ഷത്തോളം വീടുകളിലാണ് വൈദ്യുതി ബന്ധം നിലച്ചിട്ടുള്ളത്. ശക്തമായ കാറ്റ് മേഖലയില്‍ തുടരുമെന്നും കപ്പലുകളുടെ ദിശവരെ തെറ്റുന്ന രീതിയിലാണ് കാറ്റ് വീശുകയെന്നുമാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ മഞ്ഞ് കാലമാണ്. പലയിടങ്ങളിലും താപനില 0 ഡിഗ്രിയിലും താഴെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 30നും മെയ് 2നും ഇടയിലുണ്ടായ വെള്ളപ്പൊക്കത്തിലും മിന്നല്‍ പ്രളയത്തിലും 4500 വീടുകളാണ് മേഖലയില്‍ നശിച്ചത്. 18 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നതെന്നാണ് വിദഗ്ധ‍ർ പറയുന്നത്.