തെക്കൻ ചൈന കടലില്‍ ചുഴലിക്കാറ്റ് ഭീഷണി; പശ്ചിമ തീരത്ത് ഇനിയുള്ള 7-8 ദിവസം വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം

Spread the love

 പശ്ചിമ തീരത്ത് ഇനിയുള്ള 7-8 ദിവസം വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യത. തെക്കൻ ചൈന കടലില്‍ ചുഴലിക്കാറ്റ് ഭീക്ഷണിയുമുണ്ട്.   തെക്കൻ ചൈന കടലില്‍ ചുഴലിക്കാറ്റ് ഭീഷണിയുമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴിയും അറബികടലില്‍ കാലവർഷക്കാറ്റ് പതിയെ ശക്തി പ്രാപിക്കുന്നുമുണ്ട്. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളത്, ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂണ്‍ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.എറണാകുളം, തൃശൂർ ജില്ലകളില്‍ ഈ മണിക്കൂറുകളില്‍ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.