ഉയർന്ന വിദ്യാഭ്യസ യോഗ്യതകൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് എംഡിഎംഎയും എക്‌സ്റ്റസി ഗുളികകളും

Spread the love

കൊച്ചി: ഈ അടുത്ത കാലത്ത് എം.ഡി.എം.എ കേസുകളിൽ പിടിക്കപ്പെടുന്നത് വിദ്യാസമ്പന്നരെ. മികച്ച ജോലിയും വരുമാനമുള്ള യുവതിയും യുവാക്കളെയുമാണ് ഇന്നലെ എളംകുളത്ത് എംഡിഎംഎ, എക്സ്റ്റസി പിൽസ് തുടങ്ങിയ ലഹരിമരുന്നുകളുമായി നാല് യുവാക്കളെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

ഒരു യുവതി ഉൾപ്പെടുന്ന ഈ സംഘത്തിൽ നിന്ന് വിദേശ നിർമിത ലഹരിമരുന്നുകളും, ലഹരി വിൽപനയിലൂടെ സമാഹരിച്ച 1.46 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. നർകോട്ടിക് സെൽ എസിപിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് എളംകുളം മെട്രോ സ്റ്റേഷന് സമീപത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായവർ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷാമിൽ, കോഴിക്കോട് സ്വദേശികളായ അബു ഷാമിൽ, ദിവ്യ, മലപ്പുറം സ്വദേശി ഫൽസാജ് മുഹമ്മദ് അഫാൻ എന്നിവരാണ്. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എക്സ്റ്റസി പിൽസ്, 2 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ദിവ്യയുടെ പേര്‌ക്കാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. ദിവ്യയും സുഹൃത്തായ അബു ഷാമിലും ഒന്നിച്ചാണ് ഇവിടെ താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംബിഎ ബിരുദധാരിയായ ദിവ്യ കൊച്ചിയിലെ ഒരു ആർക്കിടെക്ട് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ബിടെക് ബിരുദമുള്ള അബു ഷാമിലും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. വൈറ്റിലയിൽ താമസിച്ചിരുന്ന മുഹമ്മദ് ഷാമിലും ഫൽസാജും രണ്ട് ദിവസം മുമ്പാണ് എളംകുളത്തെ ദിവ്യയുടെ ഫ്ലാറ്റിലേക്ക് താമസം മാറിയത്.

പൊലീസ് മുഹമ്മദ് ഷാമിലിനെ പിന്തുടർന്നാണ് പുലർച്ചെ ഫ്ലാറ്റിലെത്തിയത്. പൊലീസിനെ കണ്ടതോടെ ദിവ്യയും അബു ഷാമിലും മുറി അടച്ച് ലഹരി ശുചിമുറിയിൽ ഒഴുക്കിക്കളയാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ബെംഗലൂരുവിൽ നിന്നാണ് ലഹരി വിൽപനയ്ക്കായി എത്തിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകുകയും സഹകരിക്കാതിരിക്കുകയും ചെയ്തതിനാൽ, എറണാകുളം സൗത്ത് പൊലീസ് ഇവരെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ തീരുമാനിച്ചു.

പല നിറങ്ങളിലുള്ള എക്സ്റ്റസി പിൽസ് കണ്ടെടുക്കുന്നത് സമീപകാലത്ത് ആദ്യമായാണെന്ന് പൊലീസ് വ്യക്തമാക്കി. ജർമൻ നിർമിതമാണ് ഈ പിൽസുകളെന്നും പൊലീസ് പറയുന്നു.