ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച്: വനിതാ ജഡ്‌ജി ഉൾപ്പെട്ട ബെഞ്ചായിരിക്കും രൂപീകരിക്കുക.

Spread the love

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി തീരുമാനം. വനിതാ ജഡ്‌ജി ഉൾപ്പെട്ട ബെഞ്ചായിരിക്കും രൂപീകരിക്കുക.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവായ സജിമോൻ പറയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ആക്‌ടിങ് ചീഫ് ജസ്റ്റ‌ിസ് എ.മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് എസ്.മനു എന്നിവർ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്.

ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ പത്തിന് പൊതുതാത്പര്യ ഹർജി ഹൈക്കോടതി പരിഗണിക്കും. അന്ന് റിപ്പോർട്ട് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായിരിക്കും വരിക.

ഓഗസ്റ്റ് 22-നായിരുന്നു റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സെപ്റ്റംബർ ഒമ്പതിന് മുമ്പ് റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം.

മുദ്രവെച്ച കവറില്‍ പൂർണറിപ്പോർട്ട് സമർപ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് നിർദേശിച്ചത്