തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തില്‍ പന്ത്രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് വർധിക്കാൻ സാധ്യതയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ ഇടയുള്ളതിനാലാണ് ഈ ജാഗ്രതാ നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില ഇന്നലെ പാലക്കാട് ജില്ലയിലാണ് രേഖപ്പെടുത്തിയത്.
39.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അവിടെ അനുഭവപ്പെട്ട ചൂട്. ഇതിനുപുറമെ പുനലൂരില്‍ 38 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് ഉയർന്നുതന്നെ നില്‍ക്കാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുൻകരുതലുകള്‍ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.