play-sharp-fill
ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം ;2017 പരീക്ഷ കേന്ദ്രങ്ങൾ ; 4,14,159 വിദ്യാർഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം ;2017 പരീക്ഷ കേന്ദ്രങ്ങൾ ; 4,14,159 വിദ്യാർഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159 വിദ്യാർഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും. 2017 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് മുത്ൽ 26 വരെ ഒൻപതു ദിവസങ്ങളിലായാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.

ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രിൽ ഒന്ന് മുതലാകും മൂല്യനിർണയം. മൂല്യനിർണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകളാണ് സജ്ജമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരപേപ്പർ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സ്‌കൂളുകളിൽ പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ വിതരണം പൂർത്തിയായി.