
കണ്ണൂർ: വിദ്യാർത്ഥികളുടെ ഏറ്റുമുട്ടലിൽ പഠനം പോലും സ്തംഭിച്ചു.കോർപറേഷൻ പരിധിയിലെ ഒരു പ്രമുഖ വിദ്യാലയത്തില്‍ കഴിഞ്ഞ ഒരു ആഴ്ച്ചക്കാലമായി വിദ്യാർത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നതിനാല്‍ സ്കൂളിൻ്റെ ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ പ്രവർത്തനം തന്നെ താറുമാറായിരിക്കുകയാണ്.
ഉച്ച ഭക്ഷണത്തിന് ക്ലാസ് വിടുമ്പോള്‍ ഇടവഴിയിലും റോഡില്‍ നിന്നുമാണ് വിദ്യാർത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത്.ഇത്തരം സംഘട്ടനങ്ങളില്‍ പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ക്ക് സാരമായി പരുക്കേല്‍ക്കാറുണ്ടെങ്കിലും ഇവർ പോലിസിനെ സമീപിക്കാറില്ല.
സീനിയർ വിദ്യാർത്ഥികളുടെ ഭീഷണിയെ തുടർന്നാണിതെന്നാണ് സ്കൂള്‍ അധികൃതർ പറയുന്നത്. പരാതി നല്‍കാൻ പലരും തയ്യാറാകാത്തത് കാരണം സാരമായി പരുക്കേല്‍ക്കുന്ന സംഭവങ്ങളില്‍പ്പോലും പോലിസിനെ സമീപിക്കാൻ കഴിയാറില്ലെന്ന് സ്കൂള്‍ അധികൃതർ പറയുന്നു. പതിനഞ്ചോളം വിദ്യാർത്ഥികളെ തമ്മില്‍ തല്ലിയതിന് ഈ വിദ്യാലയത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാവിലെ എയ്ഡഡ് സ്കൂള്‍മാനേജരുടെ നേതൃത്വത്തില്‍ അധ്യാപക-രക്ഷാകർതൃ , വിദ്യാർത്ഥികളുടെ സംയുക്ത യോഗം ഇവിടെ വിളിച്ചു ചേർത്തുവെങ്കിലും ഉച്ചയോടെ വീണ്ടും തമ്മില്‍ തല്ലുണ്ടായി. കണ്ണൂർ കോർപറേഷൻ പരിധിയില്‍ മാത്രമല്ല ജില്ലയിലെ മിക്ക സ്കൂളിലും വേനലവധി അടുത്തിരിക്കെ സ്ഥിതി ഇതു തന്നെയാണ് പരിയാരത്ത് രക്ഷിതാക്കളുടെയും കാവലില്‍ പഠനം നടക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.