ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ജലഗുണനിലവാര പരിശോധന ഊർജിതമാക്കും; ഓഗസ്‌റ്റ് 15 ന്‌ മുൻപ് 15000 കിണറുകളില്‍ നിന്നുള്ള ജലപരിശോധനകള്‍ പൂർത്തീകരിക്കും; പുതിയ 36 ലാബുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

Spread the love

കോട്ടയം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ജലഗുണനിലവാര പരിശോധനാ ഊർജിതപ്പെടുത്തും. ഓഗസ്‌റ്റ് 15 ന്‌ മുൻപ് 15000 കിണറുകളില്‍ നിന്നുള്ള ജലപരിശോധനകള്‍ പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹേമലതാ പ്രേംസാഗറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗത്തിലാണ്‌ തീരുമാനം.

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്‍റെ ഏകോപനത്തിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ട് വിനിയോഗിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജില്ലയിലെ 31 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരിശോധനാ ലാബുകള്‍ നിലവില്‍ വന്നത്. കെമിസ്‌ട്രി അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പരിശീലനം നേടിയിട്ടുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ പരിശോധന നടത്തുന്നത്‌. പരിശോധനാ ഫലങ്ങള്‍ ആരോഗ്യവകുപ്പ് വിലയിരുത്തി ആവശ്യമായ ഇടപെടലുകള്‍ നിര്‍ദേശിക്കും. പരിശോധനാ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി 36 പുതിയ ലാബുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

ജില്ലാ കലക്‌ടര്‍ ജോണ്‍ വി. സാമുവല്‍, ഹരിതകേരളം മിഷന്‍ സേ്‌റ്ററ്റ്‌ പ്രോഗ്രാം ഓഫീസര്‍ ആര്‍.വി. സതീഷ്‌,ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസകാര്യ സ്‌ഥിരംസമിതി അധ്യക്ഷ പി.ആര്‍. അനുപമ, ,തദ്ദേശ സ്വയംഭരണ വകുപ്പ്‌ ജില്ലാ ജോയിന്റ്‌ ഡയറക്‌ടര്‍ ബിനു ജോണ്‍, ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ പി.എന്‍. വിജി, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. ജെ. പ്രസാദ്‌, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ലിസ്സി ജോയി സെബാസ്‌റ്റ്യന്‍, നാഷണല്‍ സര്‍വീസ്‌ സ്‌കീം കോ ഓര്‍ഡിനേറ്റര്‍ സേവ്യര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. ലിന്റോ ലാസര്‍,നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.എസ് ഷൈന്‍, ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ മീനു എം. ബിജു എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group