ബിരുദധാരികള്‍ക്ക് ഹൈക്കോടതിയില്‍ ജോലി; കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; ഒൻപത് ഒഴിവുകൾ

Spread the love

കൊച്ചി: കേരള ഹൈക്കോടതി കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒൻപത് ഒഴിവുകളാണുള്ളത്.

ബിരുദ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് 2025 ജൂണ്‍ 10 മുതല്‍ ജൂലൈ 8 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 8 ആണ്. ഓഫ് ലൈൻ ആയി അപേക്ഷിക്കുന്നവർക്ക് ജൂലൈ 11 മുതല്‍ 18 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.

യോഗ്യത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷകർ കേരളത്തിലെ അംഗീകൃത സർവകലാശാലകളില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം. കൂടാതെ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗില്‍ KGTE (ഹയർ) അല്ലെങ്കില്‍ ഇംഗ്ലീഷ് ഷോർട്ട്ഹാൻഡില്‍ KGTE (IIHR) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം.

അപേക്ഷാ ഫീസ്

ജനറല്‍ വിഭാഗത്തില്‍പ്പെട്ടവർ 500 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്. SC/ST, PWD വിഭാഗത്തില്‍പ്പെട്ടവർക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വഴി ഫീസ് അടയ്ക്കാം.

തിരഞ്ഞെടുപ്പ്

ഡിക്റ്റേഷൻ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. ഡിക്റ്റേഷന് 100 മാർക്കും ഇന്റർവ്യൂവിന് 10 മാർക്കുമാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കാൻ രണ്ട് ഘട്ടങ്ങളിലും കുറഞ്ഞത് 50% മാർക്ക് നേടേണ്ടതുണ്ട്.

യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കാവുന്നതാണ്.