
ന്യൂഡൽഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം.
സെഷൻസ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നൽകുന്നതെന്തിനെന്നും സുപ്രീംകോടതി ചോദിച്ചു. പോക്‌സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമര്‍ശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പ്രതികള്‍ മുൻകൂർ ജാമ്യത്തിനായി ആദ്യം സമീപിക്കേണ്ടത് സെഷൻസ് കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടി.
വിഷയം പരിശോധിക്കാൻ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച പരമോന്നത കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


