നാല്‌ വര്‍ഷമായി അടുപ്പത്തിൽ; വിവാഹം കഴിക്കാമെന്ന ഉറപ്പിൽ വിവിധ ലോഡ്‌ജുകളില്‍ കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേർപ്പെട്ടു; മറ്റൊരു വിവാഹത്തിനൊരുങ്ങിയതോടെ ആത്മഹത്യാശ്രമവും; യുവതിയുടെ പരാതിയിൽ ഹൈക്കോടതി കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റിങ് കൗണ്‍സില്‍ അറസ്റ്റിലാകുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…..!

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: വിവാഹം കഴിക്കാമെന്ന ഉറപ്പിൽ വിവിധ ലോഡ്‌ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയിൽ ഹൈക്കോടതി കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റിങ് കൗണ്‍സില്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

നവനീത് യുവതിയുമായി ലൈം​ഗിക ബന്ധത്തിലേര്‍പ്പെട്ടത് വിവാഹം കഴിക്കുമെന്ന് ഉറപ്പുനല്‍കി ആയിരുന്നു. നാല്‌ വര്‍ഷമായി ഇരുവരും അടുപ്പത്തിലാണെന്ന്‌ യുവതിയുടെ പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം ചെയ്യാമെന്ന്‌ വാഗ്‌ദാനം നല്‍കി വിവിധയിടങ്ങളില്‍ ലോഡ്‌ജുകളില്‍ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ നവനീത്‌ ഇപ്പോള്‍ മറ്റൊരാളുമായി വിവാഹത്തിന്‌ ഒരുങ്ങവെയാണ്‌ യുവതി പരാതി നല്‍കിയത്‌.

സഹപ്രവര്‍ത്തകയുടെ പീഡന പരാതിയെ തുടര്‍ന്ന് നവനീതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ്‌ ഐപിസി 376 വകുപ്പ് പ്രകാരമാണ് അറസ്‌റ്റു ചെയ്‌തിരിക്കുന്നത്.

കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്‌. വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണ്‌ കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതി.