പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിട്ടില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും ; ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെ വിളിച്ച് വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലയ്ക്കലിൽ ഭക്തരുടെ വാഹനങ്ങൾ തടയുന്നുവെന്ന പരാതിയിൽ പൊലീസിനെ ഹൈക്കോടതി വിമർശിച്ചു.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ചെറു സ്വകാര്യ വാഹനങ്ങൾ കടത്തി വിടാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചെറു വാഹനങ്ങൾ കടത്തി വിടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരും കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഇതര റിപ്പോർട്ടുകൾ പരിഗണിവേയാണ് ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന പരാതി അഭിഭാഷകർ ഉന്നയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കോടതി ഉത്തരവ് കർശനമായി നടപ്പാക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും കോടതി വ്യക്തമാക്കി.