
നവ കേരള സദസ്;പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്ന് കോടതിയുടെ വിമർശനം, സ്കൂള്‍ മതില്‍ പൊളിക്കുന്നതെന്തിനെന്നും കോടതി,സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍.
സ്വന്തം ലേഖിക
കൊച്ചി: നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി. സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
സംഭവിച്ചു പോയെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി. കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനത്തെ നവകേരള സദസ് മാറ്റണം എന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. ആരാണ് നവ കേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി, ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും നിര്‍ദേശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0