
കൊച്ചി: കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ ആലപ്പുഴയിലെ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
കുട്ടനാട് തഹസില്‍ദാറായിരുന്ന പി.ഡി. സുധി, ആലപ്പുഴ കളക്ടറേറ്റിലെ ജൂണിയര്‍ സൂപ്രണ്ട് എസ്. സുഭാഷ് എന്നിവര്‍ക്കെതിരേ ആലപ്പുഴ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടനാട് നീരേറ്റുപുറത്ത് 12 സെന്റ് പുറമ്പോക്ക് വസ്തു പതിച്ചുലഭിക്കാൻ കോഴ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് അപേക്ഷകനായിരുന്ന തലവടി സ്വദേശി നല്കിയ പരാതിയിലായിരുന്നു കേസ്.
കേസ് കെട്ടിച്ചമച്ചതാണെന്നതടക്കം ചൂണ്ടിക്കാട്ടി ഇരുവരും നല്കിയ ഹർജിയിലാണ് ഉത്തരവ്. കേസിലെ തുടർനടപടികളാണ് ജസ്റ്റീസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


