ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം; 24 ആഴ്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാൻ അനുമതി നല്‍കി ഹൈക്കോടതി; മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടു പരിഗണിച്ചാണ് വിധി വന്നത്

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങളുള്ളതിനാല്‍ 24 ആഴ്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാൻ അനുമതി നല്‍കി ഹൈക്കോടതി.

കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രത്തിന് അനുമതി തേടി എറണാകുളം വൈപ്പിൻ സ്വദേശിനിയും ഭര്‍ത്താവും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് അനുമതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെയും അമ്മയുടെയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടു പരിഗണിച്ചാണ് വിധി. കഴിയുമെങ്കില്‍ ചൊവ്വാഴ്ച തന്നെ അബോര്‍ഷൻ നടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ച്‌ പരിശോധന നടത്തി റിപ്പോര്‍ട്ടു നല്‍കാൻ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതനുസരിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമ്മയുടെ ആരോഗ്യപരമായ പ്രശ്നങ്ങളും വിശദീകരിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി അബോര്‍ഷന് അനുമതി നല്‍കിയത്.