കേസ് തീര്‍പ്പാക്കുന്നതില്‍ റെക്കോര്‍ഡ് വേഗവുമായി ഹൈക്കോടതി; ഈ വര്‍ഷം ഇതുവരെ തീര്‍പ്പാക്കിയത് 1,09,239 കേസുകള്‍: ഇത്തവണയും ഒന്നാമതായി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

Spread the love

കൊച്ചി: കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ റെക്കാഡ് വേഗവുമായി കേരള ഹൈക്കോടതി.

video
play-sharp-fill

2024ല്‍ 1,02,963 കേസുകള്‍ തീര്‍പ്പാക്കിയ കോടതി 2025ല്‍ ഇതുവരെ 1,09,239 കേസുകള്‍ക്കാണ് തീര്‍പ്പുകല്‍പ്പിച്ചത്.
ഈ വര്‍ഷം ആറ് ശതമാനത്തിലധികമാണ് വര്‍ദ്ധന.

ബെഞ്ചും ബാറും തമ്മിലുള്ള ടീം വര്‍ക്കാണ് ഈ നേട്ടത്തിന് നിദാനം. എങ്കിലും, കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ആശങ്കയുണ്ടാക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇത്തവണയും ഒന്നാമത് – 15,026 കേസുകള്‍. ജസ്റ്റിസ് സി.എസ്. ഡയസ് (8,713), ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് (7,627), ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് (5,936) എന്നിവരും മുന്‍നിരയിലുണ്ട്.

സിവില്‍ വിഭാഗത്തില്‍ മാത്രം 2,07,081 കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട്. ഇവയില്‍ 1,47,963 കേസുകള്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. ക്രിമിനല്‍ വിഭാഗത്തില്‍ 50,785 കേസുകളുണ്ട്. ഇതില്‍ 34,835 എണ്ണം ഒരു വര്‍ഷത്തിനപ്പുറമുള്ളതാണ്.