
എറണാകുളം : എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരും, കുങ്കുമത്തിന്റെ ഉപയോഗം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.
ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ല, നിറം കലർത്തിയ കൃത്രിമ കുങ്കുവം കച്ചവടക്കാർ നല്‍കിയ ഹർജിയാണ് ഹൈക്കോടതി തളളിയത്.
അതേ സമയം ഇവിടങ്ങളിൽ സ്വാഭാവിക കുങ്കുമം വില്‍ക്കുന്നതിന് തടസമില്ല.രാസവസ്തുക്കള്‍ കലർന്ന കൃത്രിമ കുങ്കുമം മനുഷ്യനും ജീവജാലങ്ങള്‍ക്കും മാത്രമല്ല പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


