
“സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ല, സ്വന്തമായി മനസുള്ളവരാണ്”; വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.
കുടുംബകോടതി ഉത്തരവ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്പായപ്പെട്ടു.
കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടര്‍ തന്റെ വിവാഹമോചനഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍നിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ചുകാണരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടര്‍ ആദ്യം നല്‍കിയ വിവാഹ മോചന ഹര്‍ജി തൃശ്ശൂര്‍ കുടുംബകോടതി തള്ളിയിരുന്നു.
തര്‍ക്കങ്ങള്‍ മറന്ന്, അഭിപ്രായവിത്യാസങ്ങള്‍ കുഴിച്ച് മൂടി വിവാഹത്തിന്റെ പവിത്രത മനസ്സിലാക്കി ഒരുമിച്ചു ജീവിക്കാന്‍ നിര്‍ദേശിച്ചായിരുന്നു കുടുംബ കോടതി ഹര്‍ജി തള്ളിയത്.