
കൊച്ചി: ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ മുറിയിൽ മരപ്പട്ടി കയറി. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജികള്‍ കേള്‍ക്കുന്നത് കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു.
ഇന്നലെ രാത്രി കോടതി ഹാളില്‍ മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് അത്യാവശ്യമുള്ള കേസുകള്‍ പരിഗണിച്ചശേഷം കോടതി നടപടികള്‍ നിർത്തിവെച്ചു. കോടതി ഹാള്‍ വൃത്തിയാക്കിയശേഷം വീണ്ടും കേസുകള്‍ പരിഗണിക്കും.