എൻറോൾമെൻ്റ് റീൽസിൽ ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൻ്റെ ദൃശ്യങ്ങൾ; നവ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ്

Spread the love

കൊച്ചി: നവ അഭിഭാഷകന് ഹൈക്കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി ബാർ കൗൺസിൽ. എൻറോൾമെൻ്റിനോട് അനുബന്ധിച്ച് ഇറക്കിയ റീൽസിൽ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൻ്റെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതാണ് നടപടിക്ക് കാരണം.

video
play-sharp-fill

ഇത് ചട്ട വിരുദ്ധമെന്ന് കാണിച്ചാണ് ബാർ കൗൺസിൽ നടപടി. അഭിഭാഷകനായ മുഹമ്മദ് ഫായിസ് എന്നയാൾക്കെതിരെയാണ് ബാർ കൗൺസിലിൻ്റെ നടപടി ഉണ്ടായിരിക്കുന്നത്.