video
play-sharp-fill

“പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച്‌ വിശ്വസിക്കരുത് പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണം” ; വ്യാജ ലൈംഗിക പീഡന പരാതികള്‍ക്കെതിരെ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

“പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച്‌ വിശ്വസിക്കരുത് പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണം” ; വ്യാജ ലൈംഗിക പീഡന പരാതികള്‍ക്കെതിരെ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

Spread the love

കൊച്ചി : പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച്‌ വിശ്വസിക്കരുത് പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി.

ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റേതാണ് ഉത്തരവ്. നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇക്കാലത്ത് നിലനില്‍ക്കുന്നു. പരാതിക്കാരി ഒരു സ്ത്രീയാണെന്നതുകൊണ്ട് മാത്രം, അവരുടെ മൊഴി സവിശേഷ സത്യമാണെന്ന് കരുതാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

പരാതിക്കാരിയായ സ്ത്രീ ഒരു പുരുഷനെതിരെ ലൈംഗികാതിക്രമ ആരോപണം തെറ്റായി ഉന്നയിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ, പോലീസിന് കണ്ടെത്താനായാല്‍, സ്ത്രീക്കെതിരെയും നടപടിയെടുക്കാമെന്ന് കോടതി പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി വ്യാജമെന്ന് കണ്ടാല്‍ പരാതിക്കാരിക്കെതിരെ കർശന നടപടിയെടുക്കണം എന്നും ഇക്കാര്യത്തില്‍ തൊഴില്‍പരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഭയപ്പെടേണ്ട എന്നും കോടതി പറഞ്ഞു. പൂർണ്ണമായ നിയമ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ഹൈക്കോടതി പറഞ്ഞു.

പണം നല്‍കിയതു കൊണ്ട് നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ സുപ്രധാന ഉത്തരവ്.

ബാങ്ക് അക്കൗണ്ടിന് ആധാർ കാർഡ്‌ ;   വിശദീകരണം തേടി ഹൈക്കോടതി

ബാങ്ക് അക്കൗണ്ടിന് ആധാർ കാർഡ്‌ ; വിശദീകരണം തേടി ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബാങ്കുകളിൽ അക്കൗണ്ട് തുറക്കുന്നതിനു ആധാർ കാർഡ് നിർബന്ധമാക്കരുതെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരടക്കമുള്ള എതിർകക്ഷികളുടെ വിശദീകരണം തേടി. അക്കൗണ്ട് തുറക്കുന്നതിനു ആധാർ നിർബന്ധമാക്കുന്നതു ഇക്കാര്യത്തിലുള്ള സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നുകാണിച്ച് യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതിയംഗം ചേരാനെല്ലൂർ സ്വദേശി വി.കെ. റഫീഖ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.