
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉയർന്ന അള്‍ട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയത്താണ് യുവി സൂചിക ഏറ്റവും ഉയർന്നു നില്‍ക്കുന്നത്.
തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കുന്നു.
പുറം ജോലികളില്‍ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍ എന്നിവർക്ക് പുറമെ ചർമ-നേത്ര രോഗങ്ങളുള്ളവർ, ക്യാൻസർ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരും പ്രത്യേക ജാഗ്രത പുലർത്തണം.പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം. യാത്രയ്ക്കിടയില്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാൻ ശ്രമിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 14 സ്റ്റേഷനുകളിലായി സജ്ജീകരിച്ചിട്ടുള്ള സംവിധാനത്തിലൂടെ തത്സമയ യുവി സൂചിക വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാണ്.



