പ്രളയം വന്നാല്‍ പശുക്കള്‍ക്ക് ഇങ്ങോട്ടേക്ക് ഓടിക്കയറാം; കാറ്റുകൊണ്ട് സുഖമായി വിശ്രമിക്കാം; തീറ്റ ലിഫ്റ്റിലെത്തും; സംസ്ഥാനത്ത് ആദ്യ ‘ഹൈടെക്’ കാലിത്തൊഴുത്ത് സജ്ജം

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: ആറ്റുനോറ്റു വളര്‍ത്തുന്ന കന്നുകാലികളെ പ്രളയകാലത്ത് രക്ഷിക്കാനാവാതെ മരണത്തിന് വിട്ടുകൊടുത്ത് കണ്ണീര്‍വാര്‍ക്കുന്ന കര്‍ഷകരുടെ സങ്കടത്തിന് ഇതോടെ അറുതിയാവുന്നു.

സംസ്ഥാനത്ത് ആദ്യത്തെ ബഹുനില കാലിത്തൊഴുത്ത് (എലിവേറ്റഡ് മള്‍ട്ടി പര്‍പ്പസ് കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡ്) കുട്ടനാട്ടില്‍ സജ്ജമായി. പ്രളയം വന്നാല്‍ കന്നുകാലികള്‍ക്ക് കാലിത്തൊഴുത്തിന്റെ ഒന്നും രണ്ടും നിലകളിലേക്ക് ഓടിക്കയറി രക്ഷപ്പെടാം. കാറ്റുകൊണ്ട് സുഖമായി വിശ്രമിക്കാം.
തീറ്റ ലിഫ്റ്റില്‍ എത്തും!
പ്രളയത്തെ പേടിക്കേണ്ട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമുടി ഗ്രാമപഞ്ചായത്തില്‍ ചെമ്പുംപുറം ക്ഷീരസംഘത്തിന്റെ 15 സെന്റ് സ്ഥലത്താണ് ക്ഷീരവികസന വകുപ്പ് മൂന്നുനില കാലിത്തൊഴുത്ത് നിര്‍മ്മിച്ചത്. ചെലവ് 1.80 കോടി. വെള്ളപ്പൊക്കമുണ്ടായാല്‍ നൂറിലധികം ഉരുക്കളെ ഒരേസമയം ഇവിടെ പാര്‍പ്പിക്കാം.

കെട്ടിടത്തിന്റെ ഒന്നുംരണ്ടു നിലകളിലാണ് കന്നുകാലികളെ പാര്‍പ്പിക്കാനുള്ള സൗകര്യം. അവയ്ക്ക് നടന്നുകയറാന്‍ പാകത്തില്‍ റാമ്പ് സൗകര്യവും. പാല്‍ സംഭരണ സംവിധാനം, പാല്‍ പരിശോധനാ മുറികള്‍, സംഘം ഓഫീസ്, കാലിത്തീറ്റ ഗോ‌ഡൗണ്‍, യോഗം കൂടാനുള്ള മുറികള്‍ എന്നിവയുമുണ്ട്.

മറ്റൊന്ന് ചമ്പക്കുളത്ത് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.
2.69 കോടി ചെലവിലാണ് നിര്‍മ്മാണം. കഴിഞ്ഞ പ്രളയങ്ങളില്‍ നിരവധി കന്നുകാലികള്‍ ചത്തൊടുങ്ങിയിരുന്നു. തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പിന്റെ ഇത്തരമൊരു പദ്ധതി.