അതിവേഗ റെയില്‍പ്പാത: പ്രവര്‍ത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്; ഇന്ന് മലപ്പുറത്ത് ജനസമ്പർക്ക പരിപാടി നടത്തും

Spread the love

മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍പ്പാതക്കായുള്ള പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്.

video
play-sharp-fill

പദ്ധതിയെക്കുറിച്ച്‌ ജനങ്ങളോട് വിശദീകരിക്കുന്നതിനായി ഇന്ന് മലപ്പുറത്ത് ജനസമ്പർക്ക പരിപാടി നടത്തും.രാവിലെ 10.30ന് മുൻസിപ്പല്‍ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

മുന്നോട്ടുള്ള പ്രവർത്തനങ്ങള്‍ക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയില്‍ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതിക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോർപ്പറേഷൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇ. ശ്രീധരന്റെ നീക്കം.

എന്നാല്‍ നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോർപ്പറേഷന് കേരള ഹൈസ്പീഡ് റെയില്‍വേ ലൈൻ പദ്ധതിയുമായി ബന്ധമില്ലെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് ഉടൻ വരുമെന്നും ഇ. ശ്രീധരൻ വിശദീകരിക്കുന്നുണ്ട്.

ജനങ്ങളുടെ സംശയങ്ങള്‍ ഇ.ശ്രീധരൻ നേരിട്ട് പരിഹരിക്കുന്നത് ഗുണമാകുമെന്ന് വിലയിരുത്തല്‍. അതിവേഗ റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ എല്ലാം ജന സമ്പർക്ക പരിപാടി നടത്തും. അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയില്‍വേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേല്‍നോട്ടത്തില്‍ ഡിഎംആർസി അത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.