മലയോര മേഖലയില്‍ ശക്തമായ കാറ്റും മഴയും; പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളിലേക്ക് മരം വീണു; ഓടുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ തെങ്ങ് വീണ് മുണ്ടക്കയം വണ്ടൻപതാല്‍ സ്വദേശികൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: മലയോര മേഖലയില്‍ ശക്തമായ കാറ്റും മഴയും.

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം പൊട്ടി വീണു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരിട്ടി ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് സംഭവം. അതേസമയം ഓടുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ തെങ്ങ് വീണു. അപകടത്തില്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്ക്. മുണ്ടക്കയം വണ്ടൻപതാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കളത്തില്‍ സുനില്‍ വിജയൻ, യാത്രക്കാരി വണ്ടൻപതാല്‍ അറത്തില്‍ ഷെറിൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് 12.30 തോടു കൂടി വരിക്കാനിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശത്ത് നിന്ന ഉണക്ക തെങ്ങ് ഒടിഞ്ഞ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.