play-sharp-fill
ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സടിക്കാം, അത് സ്‌റ്റേഡിയത്തിലടിക്കാന്‍ റേഞ്ച് വേണമടാ… കിടിലന്‍ ഡയലോഗുമായി സാഹോയുടെ ട്രെയിലര്‍

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സടിക്കാം, അത് സ്‌റ്റേഡിയത്തിലടിക്കാന്‍ റേഞ്ച് വേണമടാ… കിടിലന്‍ ഡയലോഗുമായി സാഹോയുടെ ട്രെയിലര്‍

സ്വന്തം ലേഖകൻ

ചെന്നൈ : ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സ് അടിക്കാം, അത് സ്റ്റേഡിയത്തിലടിക്കണമെങ്കില്‍ ഒരു റേഞ്ച് വേണമടാ… ഹരംകൊള്ളിപ്പിക്കുന്ന കിടിലന്‍ ഡയലോഗുമായി പ്രഭാസ് ചിത്രം സാഹോയുടെ ട്രെയിലര്‍ എത്തി. തിയറ്ററുകളില്‍ കൈയടിനേടുന്ന അത്യുഗ്രന്‍ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയതോടെ ഇനിയും കാത്തിരിക്കാനാകില്ല നിലപാടിലാണ് പ്രഭാസിന്റെ ആരാധകര്‍. ട്രെയിലര്‍ വന്നതോടെ ഓഗസ്റ്റ് 30 രാജ്യത്തെ തിയറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പായി. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രഭാസ് ചിത്രമാകുമിതെന്നതില്‍ സംശയമില്ല. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായ അമൃത നായര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രദ്ധാ കപൂര്‍ അവതരിപ്പിക്കുന്നത്. കിടിലന്‍ ലുക്കിലാണ് ട്രെയിലറില്‍ പ്രഭാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ബാഹുബലിയുടെ റെക്കോഡ് സാഹോ തകര്‍ക്കുമെന്ന സൂചനയാകുമോ ‘ഒന്ന് വരുമ്പോള്‍ മറ്റൊന്നു മറഞ്ഞുപോകുമെന്ന’ ചിത്രത്തില്‍ ശ്രദ്ധ കപൂറിന്റെ ഡയലോഗ് വ്യക്തമാക്കുന്നതെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു.
ആക്ഷന് പ്രധാന്യം നല്‍കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസിപ്രമോദാണ്. പ്രമുഖ സംവിധായകന്‍ സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാനാണ് .പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്‌ഗോപി കൃഷ്ണ, അജയ് സുപാഹിയ.കോസ്റ്റിയൂം ഡിസൈന്‍തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍ സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ് പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍.