വഴിവിളക്കുകളുടെ അഭാവം സുരക്ഷാ പ്രശ്‌നങ്ങൾക്ക് കാരണമാവുന്നു; പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അഞ്ചുലക്ഷം അനുവദിച്ചു

Spread the love

പാലാ: ബസ് തൊഴിലാളികള്‍ക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് സമരമുഖത്തേക്ക് എത്തിയ ഫ്രാൻസിസ് ജോർജ് എം.പിക്ക് മുന്നില്‍ തൊഴിലാളികളും വ്യാപാരികളും, റെസിഡൻസ് അസോസിയേഷനും മുന്നോട്ടുവച്ച അഭ്യർത്ഥനകളില്‍ ഒന്ന് കൊട്ടാരമറ്റത്ത് ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നതായിരുന്നു.

video
play-sharp-fill

കൊട്ടാരമറ്റം സ്റ്റാഡില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

വഴിവിളക്കുകളുടെ അഭാവം പ്രധാനപ്പെട്ട ജംഗ്ഷനില്‍ പല സുരക്ഷാ പ്രശ്‌നങ്ങളും ഉയർത്തിയിരുന്നു. രാത്രികാലങ്ങളില്‍ സ്റ്റാൻഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇരുട്ടിലാകുന്നതോടെ ഇവിടങ്ങളില്‍ സാമൂഹ്യവിരുദ്ധർ തമ്പടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികളും നാട്ടുകാരും ശ്രദ്ധയില്‍പ്പെടുത്തിയ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ് എംപി വെളിച്ചം ഉറപ്പാക്കുവാൻ സത്വര നടപടികള്‍ കൈക്കൊണ്ടത്.

ദീർഘകാലമായി തങ്ങള്‍ ഉയർത്തിയിരുന്ന ആവശ്യം സാക്ഷാത്കരിച്ചു തന്ന ഫ്രാൻസിസ് ജോർജ് എം.പിയെ തൊഴിലാളികളും വ്യാപാരികളും കൊട്ടാരമറ്റം റസിഡൻസ് അസോസിയേഷനും അനുമോദിച്ചു.