
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി.
ഗുജറാത്ത് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സോണിയ ഗിരിധര്‍ ഗൊകാനി, ത്രിപുര ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ജസ്വന്ത് സിംഗ്, ഗോഹട്ടി ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സന്ദീപ് മേത്ത, ജമ്മുകശ്മീര്‍ ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ് എന്നിവരെയാണ് നിയമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശയിൽ തീരുമാനം വന്നില്ല.
ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ഗുവാഹത്തി ചീഫ് ജസ്റ്റിസ് ആക്കാനുള്ള തീരുമാനം തിരുത്തിയാണ് കൊളിജീയം പറ്റ്ന ഹൈക്കോടതിയിലേക്കുള്ള ശുപാർശ നല്‍കിയത്.