മത വിദ്വേഷ പ്രസംഗ കേസിലെ പിസി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസും; ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് ഡിജിപി
സ്വന്തം ലേഖകൻ
കൊച്ചി: മത വിദ്വേഷ പ്രസംഗ കേസിലെ പിസി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പിസി ജോർജ് നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബഞ്ചാവും പരിഗണിക്കുക. ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികളാണ് ഹൈക്കോടതിക്ക് മുൻപിലുള്ളത്.
തിരുവനന്തപുരത്തെ പ്രസംഗത്തിലെ ജാമ്യാപേക്ഷയും വെണ്ണല പ്രസംഗത്തിലെ മുൻകൂർ ജാമ്യാപേക്ഷയുമാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, തിരുവനന്തപുരത്തെ പ്രസംഗക്കേസിൽ ഇപ്പോൾ നടത്തിയ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നാണ് ഡിജിപിയുടെ എതിർവാദം. തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് നിലവിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ജാമ്യം ലഭിച്ചാലും ജയിലിൽനിന്ന് ഇന്ന് പുറത്തിറങ്ങാൻ പി സി ജോർജിന് കഴിഞ്ഞേക്കില്ല. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഉത്തരവിന്റെ പകർപ്പ് എത്തിക്കാനാവില്ലെന്ന നിഗമനത്തിലാണ് ഇത്. ഉച്ചയ്ക്ക് ഒന്നേ മുക്കാലിനാണ് പി സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.
ആറ് മണിയാണ് സംസ്ഥാനത്തെ ജയിലുകളിലെ ലോക്ക്അപ് സമയം. എന്നാൽ ഏഴു മണിവരെ ഉത്തരവ് സ്വീകരിച്ച് ഒമ്പതു മണിവരെ തടവുകാരെ മോചിതരാക്കാറുണ്ട്. മുൻ എംഎൽഎ കൂടിയായ ആരോഗ്യ പ്രശ്‌നങ്ങളുള്ള പി സി ജോർജിന്റെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കാനും സാധ്യതയുണ്ട്.
ജാമ്യേപേക്ഷ നിലനിൽക്കില്ലെന്ന് ഡിജിപി വാദിച്ചിരുന്നു. തിരുവനന്തപുരത്തെ പ്രസംഗത്തിലെ ജാമ്യാപേക്ഷയും വെണ്ണല പ്രസംഗത്തിലെ മുൻകൂർ ജാമ്യാപേക്ഷയുമാണ് ഹൈക്കോടതി പരിഗണിക്കുക.