‘നോ’പറയാന്‍ ലൈംഗിക തൊഴിലാളിക്ക് അവകാശമുണ്ട്; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി..?

‘നോ’പറയാന്‍ ലൈംഗിക തൊഴിലാളിക്ക് അവകാശമുണ്ട്; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി..?

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തിനെതിരേ ഏതൊരാൾക്കും ബലാത്സംഗത്തിന് കേസ് നൽകാമെന്നിരിക്കേ വിവാഹിതരായ സ്ത്രീകൾക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാൻ കഴിയുമെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയുടെ സമ്മതമല്ലാത്ത ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ലൈംഗിക തൊഴിലാളികൾക്ക് പോലും തന്റെ ഉപഭോക്താവിനോട് ‘വേണ്ട’ എന്നുപറയാനുള്ള അവകാശമുണ്ട്.അങ്ങനെയുള്ളപ്പോൾ, ലൈംഗികബന്ധത്തിന് സമ്മതല്ലമെന്ന് ഭർത്താവിനോട് പറയാൻ ഭാര്യക്കുളള അവകാശം എങ്ങനെ നിഷേധിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് രാജീവ് ശക്ധർ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചാൽ ലൈംഗിക തൊഴിലാളികൾക്കുപോലും തന്നെ നിർബന്ധിക്കുന്ന പുരുഷനെതിരേ ബലാത്സംഗത്തിന് കേസുകൊടുക്കാൻ അവകാശമുണ്ടെന്ന് അമികസ്ക്യൂരിയായ മുതിർന്ന അഭിഭാഷകൻ രാജ്ശേഖർ റാവു ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ശക്ധറിന്റെ പ്രതികരണം.