തിരഞ്ഞെടുപ്പുകളിൽ മതത്തിന് പ്രാധാന്യം നൽകുന്നു: മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് നൽകി
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.
മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് ഹർജിയിലെ ആരോപണം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു. എഐവൈഎഫ് നേതാവ് ബിനോയ് നൽകിയ ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
ഇതിനു മുൻപ് ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതിയുമായി എൽഡിഎഫ് രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള നോട്ടീസുകളിൽ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് വിശദാംശങ്ങൾ ഇല്ലെന്നും, ഇത്തരം ലഘുലേഖകളിൽ വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നും എൽഡിഎഫ് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0