play-sharp-fill
ശബരിമലയിലെ അപ്പം, അരവണ നിർമ്മാണം: ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി നോട്ടീസ്; സർക്കാർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ, എഫ്.എസ്.എസ്.എ.ഐ എന്നിവർക്കും നോട്ടീസ്; റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് കോടതി നിർദേശം

കൊച്ചി: ശബരിമലയിലെ അപ്പം, അരവണ നിർമ്മാണത്തിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി നോട്ടീസ്. ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

സർക്കാർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ, എഫ്.എസ്.എസ്.എ.ഐ എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ദേവസ്വം ബോർഡും എഫ്.എസ്.എസ്.എ.ഐയും വിശദീകരണത്തിന് സമയം തേടി. ഹർജി നവംബർ 15 ന് വീണ്ടും പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സ്വദേശി ഡോ.മഹേന്ദ്രകുമാർ. പി.എസ് ആണ് ഹർജിക്കാരൻ. ഗുണനിലവാര പരിശോധന ലബോറട്ടറി സ്ഥാപിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.